സൈബര്‍ സ്പേസിന്റെ ഈ ഇത്തിരിയിടത്തില്‍ എനിക്ക് വിളിച്ചു പറയാനുള്ളതൊക്കെ എനിക്ക് പറയണം.ചില സ്വപ്നങ്ങളെ എങ്കിലും യാഥാര്‍ഥ്യത്തിലേക്ക് തര്‍ജ്ജമ ചെയ്യണം, അതും ഒട്ടും രസം തോന്നാത്ത(ചിലര്‍ക്കെങ്കിലും) എന്റെ ഭാഷയില്‍.......//"....
Saturday, March 30, 2013
Saturday, February 9, 2013
മരണത്തിന്‍റെ പേരില്‍
ഒരു നിലവിളക്കിന്റെ
തെളിച്ചത്തിലേക്ക്,
കരച്ചില്‍ പുരണ്ട
ഒരു സന്ധ്യയിലേക്ക്.......,
പട്ടടയുടെ ചുവന്ന നിറങ്ങളിലേക്ക്,
പുഴയില്‍ പരന്നു തുടങ്ങിയ
ഭസ്മരേണുക്കളെ,
മോതിരവിരല്‍
ചുംബിചെടുത്ത
കറുകപ്പുല്ലിനെ,
കണ്ണീരില്‍
കുതിര്‍ന്നു പോയ
ഒരുരുള ബലിച്ചോറിനെ,
എങ്ങിനെയാണ്
ഈ ഓര്‍മകളെ
മരണത്തിന്‍റെ പേരില്‍
വിളക്കി ചേര്‍ക്കുക..??
Subscribe to:
Posts (Atom)


