Saturday, February 9, 2013

മരണത്തിന്‍റെ പേരില്‍

നിറഞ്ഞു കത്തിയ
ഒരു നിലവിളക്കിന്റെ
തെളിച്ചത്തിലേക്ക്,
കരച്ചില്‍ പുരണ്ട
ഒരു സന്ധ്യയിലേക്ക്‌.......,
പട്ടടയുടെ ചുവന്ന നിറങ്ങളിലേക്ക്,

പുഴയില്‍ പരന്നു തുടങ്ങിയ
ഭസ്മരേണുക്കളെ,
മോതിരവിരല്‍
ചുംബിചെടുത്ത
കറുകപ്പുല്ലിനെ,
കണ്ണീരില്‍
കുതിര്‍ന്നു പോയ
ഒരുരുള ബലിച്ചോറിനെ,
എങ്ങിനെയാണ്
ഈ ഓര്‍മകളെ
മരണത്തിന്‍റെ പേരില്‍
വിളക്കി ചേര്‍ക്കുക..??

പെയ്യുന്നതിങ്ങനെ..

ഭൂമിയെ മഴ നൂല്കൊണ്ടു 
കോര്‍ത്തെടുക്കാന്‍
ശ്രമിക്കുന്ന ആകാശം
എത്ര വലിയ വിഡ്ഢിയാണ്?
വെറുതേ വെറുതേ 
പെയ്തു തീരുന്നതിങ്ങനെ..